‘ശ്രദ്ധാഞ്‌ജലി’ക്ക് ആശംസകൾ- ഉണ്ണി മുകുന്ദൻ

June 14, 2018

ഫ്‌ളവേഴ്‌സ് അക്കാദമിയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ‘ശ്രദ്ധാഞജലി’ക്ക് ആശംസകളുമായി നടൻ ഉണ്ണിമുകുന്ദൻ. താരം തന്റെ ഫേസ്ബുക്ക്  പോസ്റ്റിലൂടെയാണ് ഷോർട്ട്  ഫിലിമിന് ആശംസകൾ അർപ്പിച്ചത്. രാജ്യസ്നേഹത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ മരിച്ചു പോയ ജവാനായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്.

കുറച്ച് നാളുകൾക്ക് മുൻപ് ഷോർട്ട് ഫിലിമിൽ തന്റെ ചിത്രം ഉപയോഗിക്കുന്നതിന് അനുവാദം ചോദിച്ചെത്തിയ  സംവിധായകൻ വൈശാഖിന് സമ്മതം മൂളിയില്ലായിരുന്നെങ്കിൽ അതൊരു വൻ നഷ്ടമായി പോയേനെ  എന്നാണ് ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക് പേജിൽ കുറിച്ചത്.

അക്കാദമി സ്റ്റുഡന്റ് വൈശാഖ് നന്ദു സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ  എആർ ശിവാജി, വിഷ്ണു പ്രേംകുമാർ, വീണ ഹരി, ബേബി നേഹ, മാസ്റ്റർ നിരഞ്ജൻ എന്നിവരാണ് കഥാപാത്രങ്ങളായി എത്തുന്നത്. സിനു എസ് ജെ  അനൂപ്  കാട്ടാക്കട എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.