മേരികുട്ടിയെ കാണാൻ സിനിമാലോകം ; പ്രശംസിച്ച് താരങ്ങൾ, വീഡിയോ കാണാം

June 30, 2018


രഞ്ജിത്ത് ശങ്കർ ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ഞാൻ മേരിക്കുട്ടി കാണാൻ സിനിമാ താരങ്ങളും. കഴിഞ്ഞ ദിവസം കൊച്ചി പി വി ആറിൽ സിനിമാക്കാർക്ക് വേണ്ടി മേരിക്കുട്ടിയുടെ അണിയറപ്രവർത്തകർ ഒരുക്കിയ സ്പെഷ്യൽ ഷോയിലാണ് താരങ്ങൾ എത്തിയത്. നിരവധി പ്രമുഖ താരങ്ങളടക്കമുള്ളവർ എത്തിയ ഷോയിൽ സിനിമ കണ്ടതിനു ശേഷം പലർക്കും പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല. ചിത്രത്തിലെ ജയസൂര്യയുടെ മികച്ച പ്രകടനത്തിന്  താരങ്ങടക്കമുള്ള എല്ലാവരും പ്രശംസകൾ അറിയിച്ചു.

പുരുഷനായി ജനിക്കുകയും പിന്നീട് സ്ത്രൈണ സ്വഭാവം കൈവരുകയും ചെയ്യുന്ന വ്യക്തി നേരിടുന്ന  വെല്ലുവിളികളും പരിഹാസങ്ങളും പ്രമേയമാക്കിയാണ് ഞാൻ മേരിക്കുട്ടി എന്ന സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മലയാളികൾ ഒന്നാകെ ഏറ്റെടുത്ത ചിത്രം തിയേറ്ററുകളിൽ വൻ ഹിറ്റായി ഓടുകയായിരുന്നു. നേരത്തെ ചിത്രം കാണാൻ ജയസൂര്യക്കൊപ്പം മന്ത്രിമാരും എംഎൽഎ മാരും തിയേറ്ററിൽ എത്തിയിരുന്നു. സിനിമയെക്കുറിച്ച് മികച്ച അഭിപ്രായം അറിയിച്ച ഇവർ മികച്ച അഭിനയത്തിന് ജയസൂര്യയെയും വ്യത്യസ്തമായ പ്രമേയം സിനിമയാക്കാൻ കാണിച്ച സംവിധായകന്റെ നല്ല മനസ്സിനെയും അഭിനന്ദിച്ചു.

ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്റെ ബാനറിൽ നിർമ്മിക്കപ്പെടുന്ന ചിത്രം മേരിക്കുട്ടി എന്ന കേന്ദ്ര കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും ജീവിത യാത്രയുമായാണ് പ്രമേയമാക്കുന്നത്.വിജയ് ബാബു, രമേശ് പിഷാരടി, ഹണി റോസ്, കോട്ടയം നസീർ, സിജോയ് വർഗീസ്, അനു മോൾ, ലിജോ ജോസ്, തുടങ്ങി നിരവധി താരങ്ങളാണ് ജയസൂര്യയെ പ്രശംസിച്ച് മുന്നോട്ടെത്തിയത്.