ആരാധിക്കപ്പെടേണ്ടവർ സിനിമ താരങ്ങളല്ല, കായികതാരങ്ങൾ- തപ്‌സി

June 13, 2018

ഹോക്കി ഇതിഹാസം സന്ദീപ് സിങിന്റെ കഥ പറയുന്ന ചിത്രം ‘സൂർമ്മ’യിൽ  ഹോക്കി താരത്തിന്റെ വേഷത്തിലെത്തുകയാണ് തപ്‌സി പന്നൂ.  ദിൽജിത്താണ് സിനിമയിൽ  സന്ദീപ് സിങ്ങിനെ അവതരിപ്പിക്കുന്നത്.  ഒരു വെടിവെപ്പിനെ തുടർന്നുണ്ടായ അപകടത്തിൽ രണ്ടു വർഷത്തോളം കിടപ്പിലാകുകയും പിന്നീട് വീൽ ചെയറിൽ ആകുകയും ചെയ്ത താരത്തിന്റെ തിരിച്ചുവരവാണ് ചിത്രത്തിന്റെ പ്രമേയം.

ജൂലൈ 13 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിൽ ഹർപ്രീത് എന്ന ഹോക്കി കളിക്കാരിയുടെ വേഷത്തിലെത്തുന്ന നായിക ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആരാധിക്കപ്പെടേണ്ടവർ സിനിമ താരങ്ങളല്ല, കായിക താരങ്ങളാണ് കാരണം അവരാണ് ശെരിക്കും ഇന്ത്യയെ പ്രതിനിധീകരിക്കുന്നവർ, സ്വയം നീന്തി കയറി ഉന്നതങ്ങളിൽ എത്തപ്പെട്ടവരും അവരാണ് എന്ന് വെളിപ്പെടുത്തിയത്.