ഫാദേഴ്സ് ഡേയിൽ മകൻ അദ്വൈതിന്റെ ഹ്രസ്വചിത്രം പുറത്തിറക്കി ജയസൂര്യ..!
June 17, 2018

മലയാളികളുടെ പ്രിയ താരം ജയസൂര്യയുടെ മകൻ അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത ഏറ്റവും പുതിയ ഹ്രസ്വചിത്രം പുറത്തിറങ്ങി. ‘കളർഫുൾ ഹാൻഡ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജയസൂര്യ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്.ഫാദേഴ്‌സ് ഡേയിൽ മകൻ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച ഹ്രസ്വ ചിത്രം പ്രേക്ഷകരുമായി പങ്കുവയ്ക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന കുറിപ്പോടെയാണ് ജയസൂര്യ ‘കളർഫുൾ ഹാൻഡ്‌സ്’ പുറത്തിറക്കിയത്..
മലയാളികളുടെ അശ്രദ്ധമായ മാലിന്യ നിർമ്മാർജ്ജന രീതികൾക്കെതിരെ മൂന്നു കുട്ടികൾ നടത്തുന്ന വ്യത്യസ്തമായ പോരാട്ടമാണ് ഹ്രസ്വ ചിത്രത്തിന്റെ പ്രതിപാദ്യ വിഷയം. അദ്വൈത് ജയസൂര്യ,അര്‍ജുന്‍ മനോജ്, മിഹിര്‍ മാധവ്, അനന്‍ അന്‍സാദ്, അരുണ്‍ വെഞ്ഞാറമ്മൂട് എന്നിവരാണ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഹ്രസ്വചിത്രം കാണാം