അമൽ നീരദ്- ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ വിരിഞ്ഞ രണ്ടാമത്തെ ചിത്രം പൂർത്തിയായി
June 8, 2018

അമൽ നീരദ്-ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ വിരിയുന്ന രണ്ടാമത്തെ ചിത്രവും പൂർത്തിയായി. ‘ഇയ്യോബിന്റെ പുസ്തക’ത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. അമൽ നീരദിന്റെ ഉടമസ്ഥതയിലുള്ള എ എൻപിയും നസ്രിയ നസീം പ്രൊഡക്ഷന്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വാഗമണ്ണിലും ദുബായിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
ചിത്രത്തിൽ ഫഹദിന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. മയാനദി എന്ന ചിത്രത്തിലൂടെ ഏറെ ജനശ്രദ്ധ നേടിയ താരത്തിന്റെ മൂന്നാമത്തെ ചിത്രമാണിത്. ഫഹദ് രണ്ട് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ലിറ്റിൽ സ്വയമ്പാണ്. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. അതേസമയം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ഫഹദ് ചിത്രം ട്രാൻസും ഉടൻ പൂർത്തിയാകും.