‘എൻറെ മെഴുകുതിരി അത്താഴങ്ങൾ’-റൊമാന്റിക് ത്രില്ലർ ഉടൻ തിയേറ്ററുകളിലേക്ക്

June 8, 2018

 

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന  പുതിയ ചിത്രം ‘എന്റെ മെഴുകുതിരി അത്താഴങ്ങളു’ടെ റിലീസ് തിയതി നിശ്ചയിച്ചു. ജൂലൈ 27 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. സൂരജ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനൂപ് മേനോനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നീ റൊമാന്ററിക് ത്രില്ലർക്ക് ശേഷം അനൂപ് മേനോൻ തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘എന്റെ മെഴുകുതിരി അത്താഴങ്ങൾ’.

ട്രയാൻകുലർ ലവ് സ്റ്റോറി പറയുന്ന ചിത്രത്തിൽ അനൂപ് മേനോനും മിയയ്ക്കുമൊപ്പം പുതുമുഖ നടി ഹന്നയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അലൻസിയർ, ബൈജു എന്നിവരും ചിത്രത്തൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘എന്റെ മെഴുകുതിരി അത്താഴങ്ങളിൽ ‘റഫീഖ് അഹമ്മദിന്റ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. 999 എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നോബിൾ ജോസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിലെ ‘നീല നീല  മിഴികളോ’ എന്ന ഗാനം നേരത്തെ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു.