ഐശ്വര്യ ലക്ഷ്മിയും ആസിഫ് അലിയും ഒന്നിക്കുന്നു…

June 28, 2018

മായനദി എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടനായികയായി മാറിയ ഐശ്വര്യ ലക്ഷ്മിയും ആസിഫ് അലിയും ഒന്നിക്കുന്ന പുതിയ ചിത്രം ഉടൻ. ജിസ് ജോയ് സംവിധാനം ചെയ്‌യുന്ന വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. നായികയായി നേരത്തെ മമ്ത മോഹൻദാസിനെയായിരുന്നു ചിത്രത്തിൽ നിശ്ചയിച്ചിരുന്നത്. റൊമാന്റിക് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

രഞ്ജി പണിക്കർ, സിദ്ദിഖ്, കെ പി എ സി ലളിത, ശാന്തി കൃഷ്ണ, ബാലു വർഗീസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. മായനദിക്ക് ശേഷം അമൽ നീരദിന്റെ വരദൻ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഐശ്വര്യ. ആസിഫ് തന്റെ പുതിയ ചിത്രങ്ങളായ ഇബ്‌ലീസ്‌, മന്ദാരം എന്ന ചിത്രങ്ങളുടെ തിരക്കിലാണ്.  ജൂലൈയിൽ പുതിയ  ചിത്രത്തിന്റെ ഷൂട്ടിങ്‌ ആരംഭിക്കുമെന്നും ചിത്രത്തിന്റ അണിയറ പ്രവർത്തകർ അറിയിച്ചു.