കരിയറിലെ ഏറ്റവും വലിയ ആഗ്രഹം തുറന്ന് പറഞ്ഞ് ആസിഫ് അലി

June 12, 2018

നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ട നടനായി മാറിയ ആസിഫ് അലി  തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹത്തെക്കുറിച്ച് തുറന്ന് പറയുന്നു. ‘200 കോടി ബഡ്ജറ്റിൽ സിനിമ ചെയ്യണമെന്നാണ് നടന്റെ ആഗ്രഹം. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തിയത്. 200 കോടി മുതൽ മുടക്കുള്ള ചിത്രത്തിൽ  അഭിനയിക്കണമെന്നാണ് തന്റെ കരിയറിലെ ഏറ്റവും വലിയ ആഗ്രഹമെന്നാണ് താരം വെളിപ്പെടുത്തിയത്.

നവാഗതനായ മൃദുൽ സംവിധാനം ചെയ്ത ബിടെക്കാണ്‌  ആസിഫിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. നവാഗതനായ വിജേഷ് വിജയ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രം മന്ദാരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രണയ കഥ പറയുന്ന ചിത്രത്തിൽ അഞ്ച് വ്യത്യസ്ത ലുക്കിലാണ് താരം എത്തുന്നത്.