ക്യാംപസ് കഥപറയുന്ന ചിത്രവുമായി ബാലചന്ദ്ര മേനോന്റെ ‘എന്നാലും ശരത്’

June 12, 2018

ഒരു നിര പുതുമുഖ നായികമാരെ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ബാലചന്ദ്ര മേനോൻ. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം പുതുമുഖ താരങ്ങളുമായി മലയാള സിനിമയിലേക്ക് തിരിച്ച് വരുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. ‘എന്നാലും ശരത്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് പ്രിത്വിരാജാണ്. പുതുമുഖ താരങ്ങളായ ചാർളി,നിത്യ,നിധി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

കുടുംബ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ  ഇടം നേടിയ സംവിധായകൻ ക്യാംപസ് കഥ പറയുന്ന ചിത്രമാണ് ‘എന്നാലും ശരത്’. സമകാലീന സംഭവങ്ങൾ കോർത്തിണക്കി ക്യാംപസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബാലചന്ദ്ര മേനോൻ സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ഹരികുമാറാണ്.

2015 ൽ പുറത്തിറങ്ങിയ ‘ഞാൻ സംവിധാനം ചെയ്യും’ ആണ് അദ്ദേഹാം സംവിധാനം ചെയ്ത അവസാന ചിത്രം. മലയാളത്തിന് ഒരുപിടി നല്ല സിനിമകൾ തന്ന സംവിധായകന്റെ തിരിച്ചുവരവിനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.