പുതിയ കോമഡി എന്റർടൈൻമെന്റിനൊരുങ്ങി ബിജു മേനോൻ, ഉദയകൃഷ്ണ ടീം

June 6, 2018

ബിജു മേനോനെ നായകനാക്കി പുതിയ കോമഡി എന്റർടൈൻമെന്റ് ചിത്രത്തിനൊരുങ്ങുകയാണ് ഉദയകൃഷ്ണൻ. സുരേഷ് ദിവാകരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവൻ മര്യാദരാമൻ എന്ന ചിത്രത്തിന് ശേഷം സുരേഷ് ദിവാകർ  സംവിധാനം ചെയ്യുന്ന  പുതിയ ചിത്രമാണിത്. പഞ്ചവർണ തത്ത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സപ്ത തരംഗ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രമാണിത്.

 

റോസാപ്പൂ, ഒരായിരം കിനാക്കൾ, ഷെർലക്ക് ഹോംസ് എന്നീ കോമഡി ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ അഭിനയിക്കുന്ന പുതിയ കോമഡി ചിത്രമാണ് ഉദയ്കൃഷ്ണൻ ബിജു മേനോൻ കൂട്ടുകെട്ടിലൊരുങ്ങുന്നത്. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ  വെളിപ്പെടുത്തുമെന്നും  അണിയറ പ്രവർത്തകർ അറിയിച്ചു.

റഫീക്ക് ഇബ്രാഹിം സംവിധാനം ചെയ്ത  ‘പടയോട്ട’മാണ്  ബിജു മോനോന്റെ ഏറ്റവും പുതിയ റിലീസ് ചിത്രം . ചെങ്കൽ രാജുവെന്ന തിരുവനന്തപുരത്തുകാരനായാണ് ചിത്രത്തിൽ ബിജു മേനോൻ വേഷമിടുന്നത്.