‘കോമഡി ഉത്സവം ‘200 ന്റെ നിറവിലേക്ക്; അതിഥിയായി ജയസൂര്യ

June 12, 2018

മലയാളികളുടെ ഇഷ്ട റിയാലിറ്റി ഷോ ‘ കോമഡി ഉത്സവം’ 200- ആം എപ്പിസോഡിലേക്ക്.  ഫ്ളവേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിക്ക് ഏറെ സ്വീകാര്യതയാണ് മലയാളികൾക്കിടയിൽ ലഭിച്ചത്. സിനിമ നടനും റേഡിയോ ജോക്കിയുമായ മിഥുൻ രമേഷാണ് കോമഡി ഉത്സവത്തിന്റെ അവതാരകനായി എത്തുന്നത്.  കലാകാരന്മാർക്ക് നൽകുന്ന  നിറഞ്ഞ പ്രോത്സാഹനവും വ്യത്യസ്തമായ അവതരണവുമാണ് പരിപാടിയെ വേറിട്ടു നിർത്തുന്നത്.

മികച്ച പരിപാടികളുമായ്  എത്തുന്ന കോമഡി ഉത്സവത്തിന്റെ ഇരുന്നൂറാം എപ്പിസോഡിൽ അതിഥിയായി എത്തുന്നത് ജയസൂര്യയാണ്. ജയസൂര്യയുടെ പുതിയ ചിത്രം ഞാൻ മേരിക്കുട്ടി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് താരം എത്തുന്നത്.

മലയാളത്തിൽ ആദ്യമായി  ഒരു അവതാരകന്റെ പേരിൽ  ഫാൻസ്‌ അസോസിയേഷൻ തുടങ്ങിയത് മിഥുന്റെ പേരിലാണ്  എന്ന   സവിശേഷതയും  കോമഡി ഉത്സവത്തിന് അഭിമാനിക്കാവുന്നതാണ്. മികച്ച അവതരണ ശൈലിയും വേദിയിലെത്തുന്ന കലാകാരന്മാർക്ക് നിറഞ്ഞ പ്രോത്സാഹനവും സപ്പോർട്ടും നൽകുന്ന പ്രകടനവുമാണ് മിഥുനെ ആരാധകരുടെ ഇഷ്ട അവതാരകനാക്കി  മാറ്റിയത്.

പരിപാടിയുടെ വിധികർത്താക്കളായി ടിനി ടോം , കലാഭവൻ പ്രജോദ് , ഗിന്നസ് പക്രു, ബിജുക്കുട്ടൻ  എന്നിവർ എത്തുന്നതും കോമഡി ഉത്‌സവത്തിന്റെ പ്രത്യേകതയാണ്.