‘ഇത് മലയാളിപ്പാട്ട്’; ആവേശമായി ‘വേൾഡ് മലയാളി ആന്തം’!

April 24, 2024

മലയാളിക്ക് ഇനി അഭിമാനത്തോടെ പാടി നടക്കാൻ അവരുടേത് മാത്രമായ ഒരു ആന്തം…
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൽ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന നിവിൻ പോളി നായകനായി എത്തുന്ന “മലയാളി ഫ്രം ഇന്ത്യ” എന്ന ചിത്രത്തിലെ ഗാനമാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്. ഏറെ വ്യത്യസ്തയുള്ള പ്രൊമോ സോങ്ങ് ദിവസങ്ങൾക്കുള്ളിൽ തന്നെ വൈറലാണ്. (‘World Malayalee Anthem’ Song Out Now)

മലയാളികളുടെ സവിശേഷതകളെ ഉയർത്തിക്കാട്ടുന്ന ഒരു ഗംഭീര പാട്ട് തന്നെയാണ് മലയാളികൾക്ക് വേണ്ടി നിവിൻപോളി ചിത്രത്തിലൂടെ സംഗീതസംവിധായകൻ ജയ്ക്സ് ബിജോയ് ഒരുക്കിയിരിക്കുന്നത്. മെയ് 1-ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിലെ മുൻപ് പുറത്തിറങ്ങിയ കൃഷ്ണ സോങ്ങും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിന്റെ സ്ക്രിപ്റ്റ് റൈറ്റർ കൂടിയായ ഷാരിസ് മുഹമ്മദ്, സുഹൈൽ കോയ എന്നിവരുടെതാണ് വരികൾ. അക്ഷയ് ഉണ്ണികൃഷ്ണൻ, ജെയ്ക്സ് ബിജോയ് എന്നിവർ ചേർന്നാണ് ഗാനമാലപിച്ചിരിക്കുന്നത്.

‘ജനഗണമന’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘മലയാളി ഫ്രം ഇന്ത്യ’ നിവിൻ പോളിയുടെ കരിയറിലെ തന്നെ ബിഗ്ബഡ്ജറ്റ്‌ ചിത്രമാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായ ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Read also: മോഹൻലാൽ – ശോഭന ചിത്രത്തിനു തൊടുപുഴയിൽ തുടക്കം; ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ

‘ജനഗണമന’ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ നിർവ്വഹിക്കുന്നത്. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയിരിക്കും എന്നാണ് പ്രേക്ഷക പ്രതീക്ഷ.

ഛായാഗ്രഹണം: സുദീപ് ഇളമൻ, സംഗീതം: ജെയ്ക്സ്  ബിജോയ്‌, സഹനിർമ്മാതാവ്: ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ: സന്തോഷ്‌ കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ തോമസ്, എഡിറ്റ് ആൻഡ് കളറിങ്: ശ്രീജിത്ത്‌ സാരംഗ്, ആർട്ട്‌ ഡയറക്ടർ: അഖിൽരാജ് ചിറയിൽ, പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവൻ, വസ്ത്രലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിന്റോ സ്റ്റീഫൻ, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ: SYNC സിനിമ.

ഫൈനൽ മിക്സിങ്ങ്: രാജകൃഷ്ണൻ എം ആർ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ: ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ്: അഖിൽ യെശോധരൻ, ലൈൻ പ്രൊഡക്ഷൻ: റഹീം പി എം കെ (ദുബായ്), ഡബ്ബിങ്ങ്: സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ്: ഗോകുൽ വിശ്വം, കൊറിയോഗ്രഫി: വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ: ബില്ലാ ജഗൻ, പി ആർ ഓ: മഞ്ജു ഗോപിനാഥ്, ഡിസൈൻ: ഓൾഡ്മങ്ക്സ്, സ്റ്റിൽസ്: പ്രേംലാൽ, വിഎഫ്എക്സ്: പ്രോമിസ്, വിതരണം: മാജിക് ഫ്രെയിംസ് റിലീസ്.

Story highlights: ‘World Malayalee Anthem’ Song Out Now