മായാജാലക്കാരനെ അടിച്ചുപറത്തി ഇന്ത്യ…വെടിക്കെട്ട് സെഞ്ച്വറിയുമായി ധവാൻ..

June 14, 2018

 

അഫ്ഗാനിസ്ഥാനെതിരായുള്ള എക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗ്  ലഭിച്ച ഇന്ത്യയുടെ  ഓപ്പണർ ശിഖർ ധവാന് മിന്നൽ സെഞ്ച്വറി. അഫ്ഗാനിസ്ഥാനെതിരെ ആദ്യ ദിനത്തിൽ കളി നടക്കുമ്പോൾ  ഇന്ത്യ വിക്കറ്റ്‌ നഷ്ടമില്ലാതെ 158 റൺസ് നേടി. ധവാന്‍ 87 പന്തിലാണ് സെഞ്ച്വറി തികച്ചത്. 18 ഫോറും മൂന്ന് സിക്‌സും സഹിതമാണ് ധവാന്റെ സെഞ്ച്വറി.  കളിയുടെ ആദ്യസെക്ഷൻ അവസാനിക്കുമ്പോൾ  72 പന്തില്‍ 41 റണ്‍സാണ് മുരളി നേടിയിട്ടുള്ളത്.