സോഷ്യൽ മീഡിയയിൽ തരംഗമായി ‘ദളപതി 62’; രസകരമായ ഷൂട്ടിങ് വീഡിയോ കാണാം

June 8, 2018

എ ആർ മുരുകദാസ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ‘ദളപതി 62’ വിന്റെ ഷൂട്ടിങ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ചിത്രത്തിന്റ ലൊക്കേഷനിൽ അണിയറ പ്രവർത്തകർക്കൊപ്പം സംവിധായകൻ മുരുകദാസ് നൃത്തച്ചുവടുവെയ്ക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബി ജയമോഹനാണ്. തുപ്പാക്കി കത്തി തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മുരുകദാസ്-വിജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയാണ് ‘ദളപതി 62’. ചിത്രത്തിൽ വിജയിയുടെ നായികയായി കീർത്തി സുരേഷാണ് വേഷമിടുന്നത്. വരലക്ഷ്മി ശരത്കുമാർ, പ്രേംകുമാർ, യോഗി ബാബു, ശരത് കുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജനുവരിയിൽ ചിത്രീകരണം ആരംഭിച്ച ‘ദളപതി 62’ ദീപാവലിയോടുകൂടി നവംബർ 7 ന്  തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഏ ആർ റഹ്മാനാണ്.