മോഹൻ ലാൽ രഞ്ജിത്ത് കൂട്ടുകെട്ടിൽ ‘ഡ്രാമാ ‘

June 15, 2018

രഞ്ജിത്ത് മോഹൻ ലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി ,’ ഡ്രാമാ’ എന്നാണ് ചിത്രത്തിന്റെ പേര്.  മോഹൻ ലാൽ തന്റെ ഫേസ്ബുക് പേജിലൂടെയാണ് പേര് വെളിപ്പെടുത്തിയത്.  വർണ്ണ ചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിലിപാഡ് മോഷൻ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.

മോഹൻ ലാലിനൊപ്പം കനിഹ, കോമൾ ശർമ്മ, അരുന്ധതി നാഗ്,സിദ്ദിഖ്,ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിരവധി ബോക്സ് ഓഫീസ് ഹിറ്റുകൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ലോഹം ആണ് ഇരുവരുടെയും കൂട്ടുകെട്ടിൽ വിരിഞ്ഞ അവസാന ചിത്രം.