കോളേജ് പ്രൊഫസ്സറായി ദുൽഖർ സൽമാൻ …

June 25, 2018

തമിഴ് ഹിന്ദി സിനിമകളിൽ തിരക്കുള്ള താരമായി മാറിയ ദുൽഖർ സൽമാന്റെ പുതിയ മലയാള ചിത്രം ഉടൻ.    നവാഗതനായ സലിം ബുക്കരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കോളേജ് പ്രൊഫസ്സറുടെ വേഷത്തിലെത്തുകയാണ് ദുൽഖർ സൽമാൻ. ജയസൂര്യയുടെ ‘ആട്’ എന്ന ചിത്രത്തിന്റെ സംവിധായകന്‍  മിഥുന്‍ മാനുവൽ തിരക്കഥ ഒരുക്കുന്ന ചിത്രം ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും.

ദുല്‍ഖര്‍ കോളേജ് പ്രൊഫസറായി വേഷമിടുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു. താരമിപ്പോൾ  തന്റെ തമിഴ് ചിത്രമായ ‘കണ്ണും കണ്ണും കൊള്ളയ് അടിത്താല്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ്. ദുല്‍ഖറിന്റെ ആദ്യ ഹിന്ദി ചിത്രം ‘കര്‍വാന്‍’ ആഗസ്റ്റില്‍ റീലീസിനായി അണിയറയില്‍ ഒരുങ്ങുകയാണ്.