ഐശ്വര്യ റായ് ചിത്രം ‘ഫന്നെ ഖാന്റെ’ ടീസർ പുറത്തിറങ്ങി…

June 27, 2018

അതുൽ മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന ഐശ്വര്യ റായ് ചിത്രം ‘ഫന്നെ ഖാന്റെ’ടീസർ പുറത്തിറങ്ങി.
ഐശ്വര്യ റായ്ക്കൊപ്പം അനിൽ കപൂര്‍, രാജ്കുമാർ റാവു എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ബോളിവുഡ് ചിത്രം ആഗസ്റ്റ് 3 ന് തിയേറ്ററുകളിലെത്തും.  അമിത് ത്രിവേദി സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രം ഓസ്കർ നാമനിർദ്ദേശം ലഭിച്ച ബെൽജിയം സിനിമ എവെരിബഡി ഫെയ്മസ് എന്ന ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ചതാണ്.