ഹോക്കി പരിശീലകനായി അക്ഷയ് കുമാർ; ‘ഗോൾഡി’ന്റെ ട്രെയ്‌ലർ കാണാം…

June 28, 2018


അക്ഷയ് കുമാർ നായകനായെത്തുന്ന പുതിയ ചിത്രം ‘ഗോൾഡി’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. റിമ കാഗ്ടി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഹോക്കി പരിശീലകനായാണ് അക്ഷയ് എത്തുന്നത്. താപൻദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരം ഇന്ത്യയ്ക്ക് ഹോക്കിയിൽ സ്വർണ്ണ മെഡൽ വാങ്ങിക്കൊടുക്കാനുള്ള ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തിൽ അക്ഷയ് കുമാറിന്റെ നായികയായി എത്തുന്നത് മൗനിയാണ്.കുനാല്‍ കപൂര്‍, അമിത് സാധ്, വിനീത് കുമാര്‍ സിംഗ് എന്നിവരും  ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് 15  ന് ചിത്രം തിയേറ്ററുകയിൽ എത്തും