മരണാനന്തര ജീവിതത്തിന്റെ കഥപറഞ്ഞ് ‘ഇബ്‌ലീസ്’ ; പുതിയ ഗാനം കാണാം

June 15, 2018

സംവിധായകൻ രോഹിത് വി എസിന്റെ ചിത്രം ‘ഇബ്‌ലീസി’ലെ പുതിയ ഗാനം പുറത്തിറങ്ങി. ഓരോന്നായി ഒന്നൊന്നായി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ആസിഫ് അലി നായകനായെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ  രോഹിതും സമീർ അബ്ദുലും ചേർന്നാണ്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനു ശേഷം രോഹിത് ആസിഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ഇബ്‌ലീസ്‌. മഡോണ സെബാസ്റ്റ്യൻ നായികയായെത്തുന്ന ചിത്രം എൺപതുകളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

അൽഫോൺസ് പുത്രന്റെ ‘പ്രേമ’ത്തിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ  മഡോണ സെബാസ്റ്റ്യൻ ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തന്നെ തിരിച്ചെത്തുന്ന ചിത്രമാണ് ഇബ്‌ലീസ്. 2016 ൽ  സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന ദിലീപ് ചിത്രം കിംഗ് ലയർ ആണ് മഡോണ അവസാനമായി അഭിനയിച്ച മലയാള ചിത്രം. പിന്നീട് തമിഴ്, തെലുങ്ക് തുടങ്ങിയ അന്യഭാഷകളിൽ ശ്രദ്ധ കേന്ദ്രികരിച്ച മഡോണ ഹ്യൂമൻസ് ഓഫ് സംവൺസ് എന്ന ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചു.


ഡോൺ വിൻസെന്റ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ അഖിൽ ജോർജാണ് ഛായാഗ്രഹണം. ഹാസ്യത്തിനും സംഗീതത്തിനും പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ടോവിനോ തോമസാണ് ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ  ‘ബംബാ ബംബാ ‘എന്ന തുടങ്ങുന്ന ഗാനം യൂ ട്യൂബിൽ ഹിറ്റായിരുന്നു.  മനു മഞ്ജിത്  വരികളെഴുതിയ ഗാനം ഡോണ്‍ വിന്‍സെന്റിന്റെ സംഗീത സംവിധാനത്തില്‍ അശോക് പൊന്നപ്പനാണ് ആലപിച്ചിരിക്കുന്നത്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!