ഐ ഐ എഫ് എ അവാർഡ് നിശയ്ക്ക് തിരിതെളിഞ്ഞു… ആവേശനിറവിൽ ആരാധകർ

June 22, 2018

ബോളിവുഡിലെ താരനിരകൾ ഒന്നിക്കുന്ന 19 -മത്  ഐ ഐ എഫ് എ അവാർഡ് നിശ ആരംഭിച്ചു . മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് നിശ ജൂൺ  24 നായിരിക്കും അവസാനിക്കുക. ബോളിവുഡിലെ ഏറ്റവും വലിയ അവാർഡ് നിശ ബാങ്കോക്കിലെ  സിയാം നിറമേത് തിയേറ്ററിലാണ് അരങ്ങേറുന്നത്. ഏകദേശം 10 വർഷങ്ങൾക്ക് ശേഷമാണ് ബാങ്കോക്ക് ഐ ഐ എഫ് എ യ്ക്ക് വേദിയാകുന്നത്.

പ്രമുഖ താരനിരകളുടെ മ്യൂസിക്കൽ ഷോയോടുകൂടിയാണ് അവാർഡ് നിശ ആരംഭിച്ചത് . 24 നായിരിക്കും ബോളിവുഡ് താരനിരകൾ അണിനിരക്കുന്ന സ്റ്റേജ് പരുപാടികൾ. ബോളിവുഡ് താരനിരകൾ അണിനിരക്കുന്ന അവാർഡ് നിശയ്ക്ക് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.