റിലീസിനൊരുങ്ങി ജയസൂര്യയുടെ പുതിയ ചിത്രം ‘ഞാൻ മേരിക്കുട്ടി’

June 4, 2018
jayasoorya marykutty

jayasoorya marykutty

ജയസൂര്യ സ്ത്രീവേഷത്തിലെത്തന്നെ പുതിയ ചിത്രം ഞാൻ മേരിക്കുട്ടി ജൂൺ 15 ന് തിയേറ്ററുകളിലെത്തും.  പുന്യാളൻ  പ്രൈവറ്റ് ലിമിറ്റഡിന് ശേഷം രഞ്ജിത് ശങ്കർ – ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന മറ്റൊരു ചിത്രമാണ് ഞാൻ മേരിക്കുട്ടി.  ചിത്രത്തിന്റെ  സംവിധാനവും തിരക്കഥയും രഞ്ജിത്ത് ശങ്കറാണ്. ചിത്രത്തിൽ  ജയസൂര്യക്ക് ഒപ്പം ജുവൽ മേരി, സുരാജ് വെഞ്ഞാറമൂട് എന്നിവരും  പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

മേരിക്കുട്ടി  എന്ന ഒരു ട്രാൻസ് ജെണ്ടറിന്റെ ജീവിതത്തിലുടനീളം ഉണ്ടാവുന്ന അവസ്ഥകളാണ് സിനിമയുടെ മുഖ്യ പ്രമേയം.   അജു  വർഗീസ്, ജോജു ജോർജ് , ഇന്നസെന്റ് എന്നിവരും ചിത്രത്തിൽ മറ്റ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡ്രീംസ് ആൻഡ് ബിയോണ്ട്സിന്റെ ബാനറിൽ ജയസൂര്യ തന്നെയാണ് ഞാൻ മേരിക്കുട്ടി നിർമ്മിക്കുന്നത്.

പുണ്യാളൻ അഗര്ബത്തിസ്, പ്രേതം, സു സു സുധി വാത്മീകം, പുന്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബോക്സ് ഓഫീസ് ഹിറ്റുകൾക്ക് ശേഷം എത്തുന്ന ചിത്രം വാൻ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.  ആനന്ദ് മധുസൂനൻ സംഗീതം ചെയ്ത ചിത്രത്തിലെ പാട്ടുകൾ  സോഷ്യൽ  മീഡിയയിൽ നേരത്തെ തരംഗമായിരുന്നു.