ന്യൂലി മാരീഡ് കപ്പിൾസിനെ ലക്ഷ്യംവെച്ച് അവർ കാത്തിരിക്കുന്നു… ‘കാന്താര’ത്തിന്റെ ട്രെയ്‌ലർ കാണാം….

June 27, 2018

ഷാൻ കേചേരി തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ചിരിക്കുന്ന പുതിയ ചിത്രം ‘കാന്താര’ത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിൽ ഹേമന്ത് മേനോൻ, ജോൺ കൊക്കൻ, ജീവിക എന്നിവർ പ്രധാന കഥാപാത്രങ്ങായി എത്തുന്നു. ശിവാജി ഗുരുവായൂർ,അസീസ് നെടുമങ്ങാട് ,വിദ്യ വിജയകുമാർ ,സഹീർ ഹബീബ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഗുരു എന്റർടെയ്‌മെന്റിനു വേണ്ടി ആഡ് ഫിലിം മേക്കർ ഒരുക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്പ്രശാന്ത് പി ഭരതനാണ്.