ആനക്കാട്ടിൽ ചാക്കോച്ചി വീണ്ടും വരുന്നു, ‘ലേലം -2’ ഉടൻ…

June 15, 2018

സുരേഷ് ഗോപി നായകനായെത്തിയ സൂപ്പർ ഹിറ്റ് ചലച്ചിത്രം ‘ലേല’ത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. കസബയ്ക്ക് ശേഷം നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്  തിര ക്കഥയൊരുക്കിയിരിക്കുന്നത് രഞ്ജി പണിക്കരാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി നായക വേഷത്തിലെത്തുന്ന ചിത്രമായിരിക്കും’ലേലം-2’.

ചിത്രത്തെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ലേലം-2 വിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ കഴിഞ്ഞതായും ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് സൂചന.