ഏഷ്യയുടെ ഓസ്കറിൽ പേരെടുത്ത് മമ്മൂട്ടിയുടെ ‘പേരൻപ്’

June 20, 2018

ദേശീയ അവാർഡ് ജേതാവ് റാം സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പേരൻപിന് വൻ വരവേൽപ്പ്. ഏഷ്യയുടെ ഓസ്കാർ എന്നറിയപ്പെടുന്ന ഷാങ് ഹായ് ചലച്ചിത്രമേളയിലാണ് മമ്മൂട്ടി ചിത്രത്തെ ഏറെ സ്വീകാര്യതയോടെ ജനങ്ങൾ ഏറ്റുവാങ്ങിയത്. മലയാളത്തിലും തമിഴിലുമായി  നിർമ്മിച്ചിരിക്കുന്ന ചിത്രം 47 -മത് ഐ എഫ് എഫ് ആറിലും ഈ വർഷാരംഭത്തിൽ പ്രദർശിപ്പിച്ചിരുന്നു. അവിടെയും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

അമുദൻ എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തിൽ മമ്മൂട്ടി വേഷമിടുന്നത്. സ്നേഹ നിധിയായ ഒരു പിതാവാണ് അമുദൻ. വളരെയേറെ വൈകാരികത നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് പേരൻപ്.  മമ്മൂട്ടിക്ക് പുറമെ മലയാളത്തിൽ നിന്നും സിദ്ദിഖ്, സൂരജ് വെഞ്ഞാറമൂട് എന്നിവരും തമിഴകത്തുനിന്ന് സമുദ്രക്കനി, ട്രാൻസ്‍ജിൻഡർ അഞ്ജലി അമീർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിൽ പി എൽ തേനപ്പനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.