ആന്ധ്രാ മുഖ്യമന്ത്രിയായി മമ്മൂട്ടി; ‘യാത്ര’യിൽ പ്രതീക്ഷയുണർത്തി ആരാധകർ

June 21, 2018

മാഹി രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ്  രാജശേഖരറെഡ്ഡിയായി മമ്മൂട്ടി എത്തുന്നു. ‘യാത്ര’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് നയൻ താരയാണ്. ഹൈദരാബാദിൽ ആരംഭിച്ച ഷൂട്ടിങ്ങിൽ എത്തിയ മമ്മൂട്ടിയെ ഏറെ ആവേശത്തോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സ്വീകരിച്ചത്.

ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന രാജശേഖര്‍ റെഡ്ഡിയുടെ ജീവിതമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. രണ്ടാം തവണയും  മുഖ്യമന്ത്രിയായിരിക്കെ ഉണ്ടായ ഹെലികോപ്റ്റർ ദുരന്തത്തിലാണ് വൈ എസ് ആർ കൊല്ലപ്പെട്ടത്. അടുത്ത വർഷം ജനുവരിയിൽ തിയേറ്ററുകളിൽ എത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് വിജയ് ചില്ലയാണ്