പെരുവഴിയിൽ അകപ്പെട്ട കുടുംബത്തിന് താങ്ങായി പാസ്പോർട്ട് ഓഫീസർ; സുമനസ്സിന്റെ ഉടമയെ തേടിയെത്തിയത് ദുബായ് ഭരണാധികാരി

June 29, 2018

വാഹനം കേടായി പെരുവഴിയിൽ പെട്ടുപോയ കുടുംബത്തെ സഹായിച്ച പാസ്പോർട്ട് ഉദ്യോഗസ്ഥനെ തേടിയെത്തി ദുബായ് ഭരണാധികാരി. പാസ്പോർട്ട് ഉദ്യോഗസ്ഥന്റെ നല്ല മനസിന് അഭിനന്ദന പ്രവാഹങ്ങൾക്കൊപ്പം രാജകീയ സമ്മാനവും നൽകി മാതൃകയായിരിക്കുകയാണ് ദുബായ് ഭരണാധികാരി. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്ന ഭരണാധികാരിയാണ്  പാസ്പോര്‍ട്ട് ഓഫീസറായ സാലിം അബ്ദുല്ല ബിന്‍ നബ്ഹാന്‍ അല്‍ ബദ്വാവി എന്ന ഉദ്യോഗസ്ഥനെ അദ്ദേഹത്തിന്റെ സഹായ പ്രവര്‍ത്തിക്ക്  അഭിനന്ദിക്കുകയും ഫസ്റ്റ് ഓഫിസര്‍ ആയി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തത്.

മസ്കറ്റിലേക്കുള്ള യാത്രക്കിടയിലാണ് ഉദ്യോഗസ്ഥൻ കാർ കേടായി വഴിയിൽ കിടക്കുന്ന സിറിയൻ  കുടുംബത്തെ കണ്ടത്. സാധാരണ ഇത്തരത്തിൽ വഴിയിൽ അപകടപ്പെട്ട യാത്രക്കരെ ആരും സഹായിക്കാൻ എത്താറില്ല. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി സിറിയൻ കുടുംബത്തിന് വേണ്ടി മറ്റൊരു ടാക്സി ഏർപ്പാട് ചെയ്തുകൊടുക്കാൻ ഇയാൾ മുന്നോട്ട് വന്നെങ്കിലും ആന്ന് അവധിയായതിനാൽ ഇത് വിജയിച്ചില്ല. പിന്നീട് ഇവർക്ക് വേണ്ടി കാർ നന്നാക്കൻ കൊണ്ടുപോകാൻ തയാറായെങ്കിലും അതും പ്രവർത്തികമായില്ല. അതേത്തുടർന്ന് സ്വന്തം വാഹനത്തിൽ ഈ കുടുംബത്തെ അവരുടെ വീട്ടിലെത്തിക്കാൻ തയാറാകുകയായിരുന്നു പാസ്പോർട്ട് ഉദ്യോഗസ്ഥൻ.

ഇതിനിടയിൽ സിറിയൻ കുടുംബത്തിന്റെ വാഹനം നന്നാക്കാനും ഇയാൾ ആളെ ഏർപ്പെടുത്തി. റോഡിയോ പരുപാടിയിലൂടെ സംഭവം പുറം ലോകമറിഞ്ഞതോടെ നിരവധി അഭിനന്ദന പ്രവാഹങ്ങൾ ഇയാളെത്തേടിയെത്തി. സംഭവം അറിഞ്ഞ ദുബായ് ഭരണാധികാരിയും അഭിനന്ദന പ്രവാഹങ്ങൾക്കൊപ്പം ഇയാൾക്ക് ജോലിയിൽ സ്ഥാനക്കയറ്റവും നൽകി.