‘മേരിക്കുട്ടി മന്ത്രിസഭയിലേക്ക്’; ജയസൂര്യയെ പ്രശംസിച്ച് മന്ത്രിമാരും…

രഞ്ജിത്ത് ശങ്കർ ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം ഞാൻ മേരിക്കുട്ടി ഏറ്റെടുത്ത് മന്ത്രിസഭയും. പുരുഷനായി ജനിക്കുകയും പിന്നീട് സ്ത്രൈണ സ്വഭാവം കൈവരുകയും ചെയ്യുന്ന വ്യക്തി നേരിടുന്ന വെല്ലുവിളികളും പരിഹാസങ്ങളും പ്രമേയമാക്കിയാണ് ഞാൻ മേരിക്കുട്ടി എന്ന സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മലയാളികൾ ഒന്നാകെ ഏറ്റെടുത്ത ചിത്രം കാണാൻ ജയസൂര്യക്കൊപ്പം മന്ത്രിമാരും എംഎൽഎ മാരും ഇന്നലെ തിയേറ്ററിൽ എത്തി.
തിരുവനന്തപുരം ഏരീസ് പ്ലക്സിലെ ഫസ്റ്റ് ഷോയിലാണ് സംവിധായകനും ജയസൂര്യക്കുമൊപ്പം മന്ത്രിമാർ എത്തിയത്. മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ, കടന്നപ്പള്ളി രാമചന്ദ്രൻ, വി.എസ് സുനിൽകുമാര്‍, സ്പീക്കർ ശ്രീരാമകൃഷ്ണൻ, എംഎൽഎമാരായ എം.കെ മുനീർ, ഹൈബി ഈഡൻ, കെപിസിസി പ്രസിഡന്റ് എം.എം ഹസൻ, പന്തളം സുധാകരൻ, ദിവ്യ എസ് അയ്യർ എന്നിവരും ചിത്രം കാണാൻ തിയേറ്ററിലെത്തി.
സിനിമയെക്കുറിച്ച് മികച്ച അഭിപ്രായം അറിയിച്ച ഇവർ മികച്ച അഭിനയത്തിന് ജയസൂര്യയെയും വ്യത്യസ്തമായ പ്രമേയം സിനിമയാക്കാൻ കാണിച്ച സംവിധായകന്റെ നല്ല മനസ്സിനെയും അഭിനന്ദിച്ചു.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!