സൂര്യ ചിത്രത്തിൽ രാഷ്ട്രീയക്കാരനായി ലാലേട്ടൻ…വിശേഷങ്ങൾ അറിയാം

June 5, 2018

സൂപ്പർ സ്റ്റാർ മോഹൻലാലും തെന്നിന്ത്യൻ താരം സൂര്യയും ഒന്നിക്കുന്നു. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാഷ്ട്രീയക്കാരനായാണ് മോഹൻലാൽ വേഷമിടുന്നത്. മോഹൻലാലിന്റെ സുരക്ഷാ ചുമതലയുള്ള ഓഫിസറായാണ് സൂര്യ എത്തുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ലാലേട്ടൻ തമിഴകത്തേക്ക് തിരിച്ചെത്തുന്നത്. വനമകൻ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച സയേഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. ജില്ല എന്ന സിനിമയിൽ വിജയ്‌ക്കൊപ്പം അഭിനയിച്ചപ്പോൾ മികച്ച പ്രതികരണമാണ് തമിഴകം ലാലേട്ടന് നൽകിയത്. സൂര്യയുടെ സിനിമ ജീവിത്തത്തിൽ മികച്ച ചിത്രങ്ങൾ സമ്മാനിച്ച കെ വി ആനന്ദും സൂര്യയും ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

മുൻനിര താരങ്ങൾക്കൊപ്പം അല്ലു സിരീഷും ചിത്രത്തിൽ പ്രധാനവേഷമിടുന്നുണ്ട്. ചിത്രം വൻ ഹിറ്റാകുമെന്നുള്ള പ്രതീക്ഷയിലാണ് സിനിമാലോകം.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!