കായിക മന്ത്രിയുടെ ഫിറ്റ്നസ് ചാലഞ്ചിൽ ഭാഗമായി മോഹൻലാലും; വീഡിയോ കാണാം

June 2, 2018

കായിക മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡിന്റെ ഫിറ്റ്നസ് ചലഞ്ചിൽ ഭാഗമായി മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ.  മനസ്സും ശരീരവും ആരോഗ്യപൂർണമായ കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധയപെടുത്തുന്നതിനായി ദേശീയ കായിക മന്ത്രി കഴിഞ്ഞ ആഴ്ചയാണ് ഫിറ്റ്നസ് ചാലഞ്ചിൽ ഭാഗമാകാൻ എല്ലാ ഇന്ത്യക്കാരെയും ക്ഷണിച്ചത്.  ഓരോ വ്യക്തികളും ആരോഗ്യം സംരക്ഷിക്കാൻ വേണ്ടി നടത്തുന്ന ഫിറ്റ്നസ് വർക്ക്ഔട്ടുകളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്യാൻ ആവശ്യപ്പെടുന്നതായിരുന്നു ചാലഞ്ച്

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്ഭർ ചാലഞ്ചിന്റെ ഭാഗമായതോടെ രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട ആരോഗ്യ ബോധവത്കരണ ക്യാമ്പയിൻ ആയി മാറുകയായിരുന്നു ഫിറ്റ്നസ് ചാലഞ്ച്  ..ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം മോഹൻലാലും ജിമ്മിൽ വർക്ക് ഔട്ട് നടത്തുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ലണ്ടനിൽ നിന്നുമാണ് മോഹൻലാൽ ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായത്.വീഡിയോ കാണാം.