‘ഡ്രാമ’യിലെ പുതിയ ലുക്ക് പുറത്തുവിട്ട് മോഹൻലാൽ; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

June 29, 2018

രഞ്ജിത്ത് മോഹൻ ലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഡ്രാമയിലെ പുതിയ ലുക്ക് പുറത്തുവിട്ട് മോഹൻലാൽ. കണ്ണട വെച്ച് വ്യത്യസ്ത ലൂക്കിലുള്ള ഫോട്ടോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 24 ന് തിയേറ്ററുകളിലെത്തും. സേതു തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വർണ്ണ ചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിലിപാഡ് മോഷൻ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.

മോഹൻ ലാലിനൊപ്പം ആശാ ശരത്ത്, കനിഹ, കോമൾ ശർമ്മ, അരുന്ധതി നാഗ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിരവധി ബോക്സ് ഓഫീസ് ഹിറ്റുകൾക്ക് ശേഷം രഞ്ജിത്ത് മോഹൻലാൽ  കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ  ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.  ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ രാവിലെ പത്തു മണിക്ക് പുറത്തുവിടുമെന്നും മോഹൻ ലാൽ അറിയിച്ചു.

ഡ്രാമാ ഒരു സാധാരണ കുടുംബചിത്രമാണെന്നും ആക്ഷൻ, റൊമാൻസ് എന്നിവയൊന്നും ചിത്രത്തിലുണ്ടാവില്ലെന്നും ഡ്രാമയുടെ അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. ലണ്ടനില്‍ ഉള്ള തന്റെ ബന്ധുക്കള്‍ക്കൊപ്പം താമസിക്കാന്‍ എത്തുന്ന ഒരു വൃദ്ധ അവിടെ വെച്ച് മരിക്കുന്നതും അതിനെ തുടര്‍ന്ന് പിന്നീട് അവിടെ നടക്കുന്ന സംഭവങ്ങളുടെ വളരെ രസകരമായ ആവിഷ്‌കാരവുമാണ് ഈ ചിത്രം എന്നാണ് റിപ്പോര്‍ട്ട്. വളരെ ലിമിറ്റഡ് സ്‌പേസില്‍ നിന്ന് കഥ പറയുന്ന കോമഡി എന്റെര്‍റ്റൈനെര്‍ ആയിരിക്കും ഈ ചിത്രമെന്നും സൂചനയുണ്ട്.