‘പരമ്പരാഗത രീതിക്കെതിരെയുള്ള ശ്രമമാണ് ഈ ചിത്രം’; നീരാളിയുടെ വിശേഷങ്ങൾ പങ്കുവെച്ച് മോഹൻ ലാൽ

June 28, 2018

പ്രശസ്ത ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കിയ മോഹൻലാൽ ചിത്രം ‘നീരാളി’യുടെ വിശേങ്ങൾ പങ്കുവെച്ച് മോഹൻലാൽ. വളരെ വ്യത്യസ്തമായ രീതിയിലുള്ള ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോൾ തന്നെ ചിത്രം എനിക്കിഷ്ടമായി, ഈ ചിത്രത്തിൽ വില്ലൻ പ്രകൃതിയാണ് പ്രക്യതിയോടാണ് നായകൻ ഏറ്റുമുട്ടുന്നത്. മറ്റ് പരമ്പരാഗത ചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായുള്ള തീമാണ് നീരാളിയുടേത്. പ്രകൃതിയുമായുള്ള നായകനറെ ഏറ്റുമുട്ടലുകളും അതീജീവനത്തിനായി നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

അഡ്വെഞ്ചർ ത്രില്ലർ വിഭാഗത്തിൽ പെടുന്ന നീരാളി ഒരു ട്രാവൽ സ്റ്റോറിയാണ് പറയുന്നത്. ഗ്രാഫിക്സിന് ഏറെ പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിലെ ഒരു മണിക്കൂറിലധികം വരുന്ന രംഗങ്ങളിൽ വിഎഫ്എക്സ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത് ഇന്ത്യയിലെ മുന്‍നിര ഗ്രാഫിക്സ് കമ്പനികളില്‍ ഒന്നായ ആഫ്‌റ്റർ ആണ് നീരാളിയുടെ ഗ്രാഫിക്സ് വർക്കുകൾ ഏറ്റെടുത്തത്.

സുരാജ് വെഞ്ഞാറമൂട്, പാര്‍വതി നായര്‍, ദിലീഷ് പോത്തന്‍ ബിനീഷ് കോടിയേരി, സന്ദീപ് നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.മൂൺഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജൂലൈയിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.