മോഹൻലാൽ-സിദ്ധിഖ് കൂട്ടുകെട്ടിൽ പുതിയ ചിത്രം

June 6, 2018

മോഹൻലാലിനെ നായകനാക്കി പുതിയ ആക്‌ഷൻ കോമഡി ചിത്രത്തിനൊരുങ്ങുകയാണ് സംവിധായകൻ സിദ്ധിഖ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഈ വർഷം അവസാനത്തോടുകൂടി തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.

 

മോഹൻലാൽ സിദ്ദിഖ് കൂട്ടുകെട്ടിലൊരുങ്ങിയ അവസാന ചിത്രം 2013 ൽ തിയേറ്ററുകളിൽ എത്തിയ  ലേഡീസ് ആൻഡ് ജെന്റിൽ മെൻ ആണ്. ചിത്രത്തിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചിരുന്നില്ല. അതിനാൽ കൂടുതൽ ശ്രദ്ധയോടെയാണ് പുതിയ ചിത്രത്തിനുവേണ്ടി ഇരുവരും ഒരുങ്ങുന്നത്.

രണ്ടാമൂഴം, മരക്കാർ, അറബിക്കടലിന്റെ സിംഹം, ലൂസിഫർ എന്നീ ബിഗ് ബഡ്ജറ്റ്  ചിത്രത്തിന്റെ തിരക്കിലാണ് സൂപ്പർ സ്റ്റാറിപ്പോൾ. 2015 ൽ സിദ്ദിഖ്,  മമ്മൂട്ടിയെ നായകനാക്കി ചിത്രീകരിച്ച ഭാസ്കർ ദി റാസ്കൽ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിങ്  കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് തമിഴകത്തുനിന്ന് ലഭിച്ചത്. ചിത്രത്തിന്റെ ഹിന്ദി വേർഷന് വേണ്ടിയുള്ള തിരക്കിലാണ് സംവിധയകാൻ ഇപ്പോൾ.