‘നീരാളി’യുടെ റിലീസ് തിയതി പുറത്തുവിട്ട് മോഹൻലാൽ

June 11, 2018

മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം ‘നീരാളി’യുടെ റിലീസ്  തിയതി പുറത്തുവിട്ടു. ജൂലൈ 12 – നായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. മോഹൻലാൽ തന്റെ ഔദ്യോഗിക പേജിലൂടെയാണ് റിലീസ് തിയതി പുറത്തുവിട്ടത്.  ബോളിവുഡ് സംവിധായകൻ അജോയ് വർമ്മയുടെ അഡ്വഞ്ചർ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഒരു ട്രാവൽ ചിത്രമാണ് ‘നീരാളി’.  മലബാർ മേഖലയിൽ ബാധിച്ച നിപ പകർച്ച പനിയെത്തുത്തുടർന്ന് ചിത്രത്തിന്റെ റിലീസിംഗ് തിയതി നേരത്തെ നീട്ടിവെച്ചിരുന്നു.

സാജൂ തോമസ് തിരക്കഥയൊരുക്കിയ ചിത്രത്തിൽ സണ്ണി ജോർജ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. 30വർഷങ്ങൾക്ക് ശേഷം മോഹൻലാലും നദിയ മൊയ്തുവും ഒരുമിക്കുന്നുവെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിൽ മോഹൻലാലിൻറെ ഭാര്യയായാണ് നദിയ എത്തുന്നത്. ഇരുവർക്കും പുറമെ സുരാജ് വെഞ്ഞാറമൂട്, പാർവതി നായർ, ദിലീഷ് പോത്തൻ, സായ് കുമാർ, ബിനീഷ് കോടിയേരി, മേഘ  മാത്യു, നാസർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മൂൺഷോട്ട് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.