നീരാളിയുടെ വീഡിയോ ഗാനം ‘താനനന്നെ തന്നാനാനെ..’ പുറത്തുവിട്ട് മോഹൻലാൽ…വീഡിയോ കാണാം

June 29, 2018


ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘നീരാളി’യുടെ വീഡിയോ ഗാനം മോഹൻലാൽ പുറത്തുവിട്ടു. താനനന്നെ തന്നാനാനെ… എന്ന് തുടങ്ങുന്ന ഗാനം എം ജി ശ്രീകുമാറാണ് ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് സ്റ്റീഫൻ ദേവസ്യയാണ് ഈണം നൽകിയിരിക്കുന്നത്.

അഡ്വെഞ്ചർ ത്രില്ലർ വിഭാഗത്തിൽ പെടുന്ന നീരാളി ഒരു ട്രാവൽ സ്റ്റോറിയാണ് പറയുന്നത്. ഗ്രാഫിക്സിന് ഏറെ പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിലെ ഒരു മണിക്കൂറിലധികം വരുന്ന രംഗങ്ങളിൽ വിഎഫ്എക്സ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത് ഇന്ത്യയിലെ മുന്‍നിര ഗ്രാഫിക്സ് കമ്പനികളില്‍ ഒന്നായ ആഫ്‌റ്റർ ആണ് നീരാളിയുടെ ഗ്രാഫിക്സ് വർക്കുകൾ ഏറ്റെടുത്തത്.

സുരാജ് വെഞ്ഞാറമൂട്, പാര്‍വതി നായര്‍, ദിലീഷ് പോത്തന്‍ ബിനീഷ് കോടിയേരി, സന്ദീപ് നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.മൂൺഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജൂലൈയിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.