‘നിൻ മിഴികളിൽ അഞ്ജനമെഴുതാം ഞാൻ’; ഐറിഷ് പോലീസുകാരിയെ പാട്ടിലാക്കി മലയാളികൾ

June 30, 2018


ഇന്ത്യ അയർലൻഡ്‌ ട്വന്റി 20 മത്സരവേദിയുടെ ഗ്യാലറിയിൽ പാട്ടുപാടി മലയാളി ആരാധകർ. ചെണ്ടമേളവും പാട്ടുമൊക്കെയായാണ് കഴിഞ്ഞ ദിവസം ക്രിക്കറ്റ് കാണാൻ ആരാധകർ ഗ്യാലറിയിലെത്തിയത്. ‘നിൻ മിഴികളിൽ അഞ്ജനമെഴുതാം ഞാൻ  ഇത് നീ ആരോടും പറയില്ലെങ്കിൽ’ എന്ന് തുടങ്ങുന്ന മോഹൻലാലിൻറെ ഗാന്ധർവം എന്ന ചിത്രത്തിലെ  മനോഹരമായ ഗാനമാണ് ആരാധകർ ഐറിഷ് പോലീസുകാരിക്കായി ഗ്യാലറിയിൽ പാടിക്കൊടുത്തത്. ആവേശത്തോടെയുള്ള മലയാളി ആരാധകരുടെ ഗാനം പൊലിസുകാരി ആസ്വദിക്കുന്നതും വിഡിയോയിൽ കാണാം.

ഭാഷയൊന്നും മനസ്സിലായില്ലെങ്കിൽ പോലും ആദ്യം ഗൗരവം കാണിച്ച പോലീസുകാരി പിന്നീട് മലയാളി ആരാധകരുടെ താളത്തിനൊപ്പം ചേരുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ വൈറലായ ഈ വിഡിയോ പതിനായിരക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടിരിക്കുന്നത്. മലയാളികളുടെ പാട്ടിനെ വിമർശിച്ചും അനുകൂലിച്ചും പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്.

പാട്ടുപാടി ആരെയും വീഴ്ത്തും മലയാളി ഡാ എന്ന ആദികുറുപ്പോടെയും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ട്വന്റി 20 മത്സരത്തിൽ ഇന്ത്യ അയർലൻഡിനെതിരെ മികച്ച വിജയവും നേടിയിരുന്നു.