”അത് നിങ്ങൾക്കൊരു പെണ്ണിന്റെ ശക്തി അറിയാത്തതു കൊണ്ടാണ്”; ‘ഞാൻ മേരിക്കുട്ടി’യുടെ പുതിയ ട്രെയ്‌ലർ കാണാം

June 10, 2018

രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ഞാൻ മേരിക്കുട്ടിയുടെ രണ്ടാമത്തെ ട്രെയ്‌ലർ പുറത്തിറങ്ങി. ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്റെ ബാനറിൽ നിർമ്മിക്കപ്പെടുന്ന ചിത്രം മേരിക്കുട്ടി എന്ന കേന്ദ്ര കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും ജീവിത യാത്രയുമായാണ് പ്രമേയമാക്കുന്നത്.

പുരുഷനായി ജനിക്കുകയും പിന്നീട് സ്ത്രൈണ സ്വഭാവം കൈവരുകയും ചെയ്യുന്ന വ്യക്തി നേരിടുന്ന  വെല്ലുവിളികളും പരിഹാസങ്ങളുമാണ് ആദ്യ ട്രെയിലറിൽ  പ്രതിപാദിച്ചതെങ്കിൽ മേരിക്കുട്ടിയെന്ന സ്ത്രീയുടെ ശക്തമായ  നിലപാടുകളും ഉയർച്ചയുമാണ് രണ്ടാം ട്രെയ്‌ലറിൽ പ്രധാനമായും പറയുന്നത് …മലയാള സിനിമയിൽ ഇതുവരെ കാണാത്ത പുതിയ നായികാ  സങ്കല്പവുമായി അവതരിക്കുന്ന  ചിത്രം ജൂൺ 15 നു തിയേറ്ററുകളിൽ എത്തും