പിറന്നാൾ വിഷയത്തിൽ ആരാധകരെ ഞെട്ടിച്ച് നടൻ വിജയ്

ആരാധകർക്ക് നിർദ്ദേശവുമായി തമിഴ്നടൻ വിജയ്. ഇത്തവണ തന്റെ പിറന്നാൾ ആഘോഷമാക്കരുതെന്ന നിർദ്ദേശവുമായാണ് വിജയ് ആരാധകർക്ക് മുന്നിലെത്തിയത്. തമിഴ് നാട്ടിൽ തൂത്തുക്കുടി സ്റ്റെർലൈറ്റ് സമരവുമായി ബന്ധപ്പെട്ട് 13 പേർ മരിച്ച സാഹചര്യത്തിലാണ് ഇത്തവണ പിറന്നാൾ ആഘോഷം താരം വേണ്ടെന്ന് വെക്കുന്നത്. ഈ മാസം 22 നാണ് വിജയിയുടെ പിറന്നാൾ. കേരളത്തിലെയും തമിഴ്നാട്ടിലെയും വിജയ് ആരാധകർ പിറന്നാൾ ഗംഭീരമാക്കാനിരിക്കുന്ന സാഹചര്യത്തിലാണ് താരത്തിന്റെ ഈ തീരുമാനം.
തൂത്തുക്കുടി സ്റ്റെർലൈറ്റ് സമരവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ആളുകളുടെ കുടുംബം താരം നേരത്തെ സന്ദർശിച്ചിരുന്നു. തികച്ചും സാധാരണക്കാരനായി ബൈക്കിൽ മരിച്ചവരുടെ കുടുംബത്തിലെത്തി പ്രിയപ്പെട്ടവരെ ആശ്വസിപ്പിച്ച നടൻ നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുടെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
അതേസമയം ഏ ആർ മുരുകദാസ് സംവിധാനം ചെയ്യുന്ന വിജയിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അന്ന് പുറത്ത് വിടാനാണ് ചത്രത്തിന്റെ അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.