റാണി പദ്മാവതിയായി നൂറിൻ ഷെരീഫ്; അഡാർ ഫോട്ടോഷൂട്ട് കാണാം
										
										
										
											June 13, 2018										
									
								
								
സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തിലൂടെ റാണി പദ്മാവതിയായി എത്തിയ ബോളിവുഡ് നായിക ദീപിക പദ്കോൺ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മനോഹരിയായ കഥാപാത്രമായിരുന്നു. ഇപ്പോൾ അതെ മേക്ക് ഓവറുമായി എത്തിയിരിക്കുകയാണ് കേരളത്തിൽ നിന്നൊരു പാദ്മാവതി. ഒമർ ലുലു സംവിധാനം ചെയ്ത ‘അഡാർ ലൗ’ നായിക നൂറിൻ ഷെരീഫാണ് ദീപികയെ വെല്ലുന്ന ലുക്കുമായി എത്തിയിരിക്കുന്നത്. കോസ്റ്റ്യൂം ഡിസൈനറായ ഷെഫീനയും മേക് അപ് ആർടിസ്റ്റ് ഡോക്ടർ ജോജിയുമാണ് നൂറിന്റെ ഈ ഭംഗിക്ക് പിന്നിൽ. പദ്മാവതി ലുക്കിലുള്ള നൂറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.












