ഫിദൽ കാസ്‌ട്രോയ്‌ക്ക് ശേഷം ‘പിണറായിലെ സഖാവ് പേര് വിജയൻ’ …പുതിയ പോസ്റ്ററുമായി മമ്മൂട്ടി

June 29, 2018

ഫിദൽ കാസ്ട്രോയുടെ പോസ്റ്ററിനു പുറമെ പിണറായിലെ സഖാവിന്റെ പോസ്റ്ററുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. ഫിദൽ  കാസ്ട്രോയുടെ പോസ്റ്റർ ഇരുകൈകളും നീട്ടി നേരത്തെ ആരാധകർ ഏറ്റെടുത്തിരുന്നു.ഇതിനു പിന്നാലെയാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ‘പിണറായിലെ സഖാവ് പേര് വിജയൻ’ എന്ന ഫാൻസ്‌ മെയ്ഡ് പോസ്റ്ററിലാണ് മമ്മൂട്ടിയുടെ ഫോട്ടോ വെച്ചിരിക്കുന്നത്. ഇത്തരത്തിൽ നേരത്തെ ഫിദൽ കാസ്ട്രോയുടെ പോസ്റ്ററിലും മമ്മൂട്ടിയുടെ ചിത്രം വെച്ച് പോസ്റ്റർ പുറത്തുവിട്ടിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.