‘ലോകകപ്പിന് തയ്യാറെടുത്ത് ഇന്ത്യൻ ആരാധകർ’, മലയാളികൾക്ക്സന്തോഷ വാർത്തയുമായി പോർച്ചുഗൽ ടീം..

June 15, 2018

 

കേരളത്തിലെ ജനങ്ങളുടെ ലോകകപ്പ് ആവേശം ഇപ്പോൾ പോർച്ചുഗൽ വരെ എത്തിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ കാപ്പാട് ഫുട്ബോൾ പ്രേമികൾ കെട്ടിയ ഒരു ഫ്ളക്സ് ബോർഡ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. പോർച്ചുഗൽ ടീമിന് സപ്പോർട്ട് നൽകുന്ന ഫ്ളക്സ് ബോർഡ് ആണിത്. ലോകകപ്പിന് ഇന്ത്യൻ ആരാധകർ തയാറെടുത്തു എന്ന അടിക്കുറിപ്പോടുകൂടിയാണ് പോർച്ചുഗീസ് ടീം ഫ്ളെക്സിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

ഇന്ത്യൻ ടീം കളിക്കുന്നില്ലെങ്കിലും ഏറെ ആവേശത്തോടുകൂടിയാണ് ഫുട്ബോൾ മാമാങ്കം  കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഇതിന് ഇരട്ടി മധുരം നൽകുന്നതാണ് ഇപ്പോൾ പോർച്ചുഗലിൽ നിന്നും കിട്ടിയ സന്തോഷ വാർത്ത.