ലൂസിഫറിന്റെ സെറ്റിൽ ഒരു പിറന്നാൾ ആഘോഷം; ചിത്രങ്ങൾ കാണാം

June 29, 2018

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൂസിഫർ’. ലൂസിഫറിന്റെ സെറ്റിൽ ഒരുങ്ങിയ ഒരു പിറന്നാൾ ആഘോഷമാണ് ഇപ്പോൾ ഏറെ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. സംവിധായകനും നടനുമായ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയുടെ പിറന്നാൾ ആണ് ലൂസിഫറിന്റെ സെറ്റിൽ ആഘോഷിച്ചത്.  സെറ്റിൽ പൃഥ്വിക്കും മോഹൻലാലിനും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കുമൊപ്പമാണ് പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചത്. ആഘോഷത്തിന്റെ ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്.

രണ്ടു വർഷങ്ങൾക്ക് മുൻപ് പൃഥ്വിരാജാണ് ‘ലൂസിഫർ’ എന്ന ചിത്രവുമായി സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. നിരവധി സൂപ്പർ ഹിറ്റുകൾക്കായി തൂലിക ചലിപ്പിച്ച മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷകളോടെയാണ് മലയാള പ്രേക്ഷകർ ലൂസിഫറിനെ കാത്തിരിക്കുന്നത്.

എന്നാൽ പിന്നീട് ഇരു താരങ്ങളുടേയും തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂളുകൾ മൂലം ലൂസിഫറിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. ലൂസിഫറിന്റെ തിരക്കഥ നേരത്തെ പൂർത്തിയായതയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. പൃഥ്വിരാജിന്റെ സഹോദരൻ ഇന്ദ്രജിത്ത് ചിത്രത്തിൽ നിർണായകമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

 

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!