‘പുതുക്കോട്ടയിലെ പുതുമണവാളന്മാ’ർ തിരിച്ചെത്തുന്നു…

June 13, 2018

മലയാളത്തിന് ഒരുപിടി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച റാഫി- മെക്കാർട്ടിൻ കൂട്ടുകെട്ടിൽ വിരിഞ്ഞ ആദ്യ ചിത്രം ‘പുതുക്കോട്ടയിലെ പുതുമണവാളൻ’ വീണ്ടും മിനിസ്ക്രീനിലേക്ക്. സംവിധായകൻ റാഫിയാണ് വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ജയറാമും പ്രേം കുമാറും തകർത്തഭിനയിച്ച ചിത്രം ഫുൾ ടൈം ഫാമിലി എന്റെർറ്റൈനെർ ആയിരുന്നു.

ജയറാമിനും പ്രേം കുമാറിനുമൊപ്പം ആനി, ക്യാപ്റ്റൻ രാജു, ജഗതി ശ്രീകുമാർ, ഇന്നസെന്റ്, രാജൻ പി ദേവ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഗാന ഭൂഷണം ഗിരീഷ് കൊച്ചിനും സതീഷ് കൊച്ചിനും തിരിച്ചുവരാനൊരുങ്ങുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.