ജാപ്പനീസ് ഭാഷയിൽ പ്രദർശിപ്പിക്കാനൊരുങ്ങി രാജമൗലി ചിത്രം ‘മഗധീര’
June 27, 2018

രാജമൗലിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം മഗധീര വീണ്ടും ജപ്പാനില്‍ റിലീസിനൊരുങ്ങുന്നു. രാം ചരണ്‍ തേജയും കാജല്‍ അഗര്‍വാളും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 2009ല്‍ റിലീസ് ചെയ്തതാണ്. ഈ ചിത്രം അന്നു തന്നെ ജപ്പാനിലുമെത്തിയിരുന്നു. മികച്ച കളക്ഷനാണ് അന്ന് ജപ്പാനില്‍ നിന്ന് മഗധീരയ്ക്കു ലഭിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം രാജമൗലിയുടെ തന്നെ ബാഹുബലി ജാപ്പനീസ് ഭാഷയിലെത്തി മികച്ച കളക്ഷന്‍ നേടിയതോടെ ജാപ്പനീസ് ഭാഷയില്‍ ഡബ്ബ് ചെയ്ത് മഗധീര വീണ്ടും പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
ധീര എന്ന പേരില്‍ ഈ ചിത്രം കേരളത്തിലും പ്രദർശനത്തിനെത്തിയിരുന്നു. ചിത്രത്തിന്റെ 90 ശതമാനവും ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. 40 കോടി ബഡ്ജറ്റിൽ അല്ലു അരവിന്ദനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.