കാത്തിരിപ്പിന്റെ ആവേശം ഇരട്ടിയാക്കി ‘കാല’യുടെ റിലീസ് പ്രോമോ പുറത്തിറങ്ങി

June 1, 2018

സ്റ്റൈൽ മന്നൻ രജനികാന്ത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കാല’യുടെ  റീലീസ് പ്രോമോ പുറത്തിറങ്ങി.  ജൂൺ ഏഴിന് പുറത്തിറങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം   കേരളത്തിലെ ഇരുനൂറിലധികം സ്‌ക്രീനുകളിലാണ് പ്രദർശനത്തിനെത്തുന്നത്.

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹുമ ഖുറേഷി, അഞ്ജലി പാട്ടിൽ, സമുദ്രക്കനി, പങ്കജ് ത്രിപതി എന്നിവരും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കബാലിക്ക് ശേഷം രജനികാന്തും പാ രഞ്ജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കാല . കരികാലൻ എന്ന ടാഗ്‌ലൈനുമായെത്തുന്ന ചിത്രം മുംബൈ അധോലോകത്തിന്റെ കഥയാണ് പറയുന്നത്. സന്തോഷ് നാരായണൻ സംഗീതവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവഹിക്കുന്ന ‘കാലാ’യിൽ സ്റ്റണ്ട് രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് ദിലീപ് സുബ്രഹ്മണ്യനാണ്.