മോഡേൺ ഫെയറി ടെയ്‌ലുമായി രൺബീർ കപൂർ..

June 20, 2018

ബിഗ് ബജറ്റ് ചിത്രം ‘ബ്രഹ്മാസ്ത്ര’യുടെ വിശേഷങ്ങളുമായി രൺബീർ കപൂർ. അടുത്ത വർഷം ഓഗസ്റ്റിൽ റിലീസ് ചെയ്യാനിരിക്കുന്ന ‘ബ്രഹ്മാസ്ത്ര’  ‘ബാഹുബലി’ പോലൊരു ചരിത്ര സിനിമയായിരിക്കുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇതൊരു സൂപ്പർ നാച്യുറൽ ഫിലിം ആണെന്നും, ഇന്ന് മുംബൈ പോലൊരു നഗരത്തിൽ ഉണ്ടാവുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നും രൺബീർ വ്യക്തമാക്കി.

രൺബീർ കപൂറിനൊപ്പം അമിതാഭ് ബച്ചനും ആലിയ ഭട്ടും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു മോഡേൺ ഡേ ഫെയറി ടെയിലായ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങൾക്കും ഒരു പ്രത്യേക ശക്തിയുണ്ട്. ഈ ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ അതീവ സന്തോഷവാനാണ് താനെന്നും രൺബീർ കൂട്ടിചേർത്തു. അതേസമയം റൺപൂരിന്റെ പുതിയ ചിത്രം ‘സഞ്ജു’ ഈ മാസം അവസാനത്തോടെ തിയേറ്ററുകളിലെത്തും.