രൺവീർ ദീപിക വിവാഹ വിശേഷങ്ങൾ….

June 22, 2018

അനുഷ്ക ശർമ്മ വീരാട് കോലി താരജോഡികളുടെ വിവാഹത്തിന് ശേഷം ആരാധകർ ഏറെ ചർച്ചചെയ്ത വിവാഹമായിരുന്നു ദീപിക -രൺവീർ താരങ്ങളുടേത്. കുറെ നാളുകളായി മാധ്യമങ്ങളും ആരാധകരും വിടാതെ പിന്തുടർന്ന താരജോഡികൾ, ഒടുവിൽ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ഈ വർഷം നവംബർ 10 -ഒടുകൂടി ഇരുവരുടെയും വിവാഹം ഉണ്ടാവുമെന്ന് നേരത്തെ റിപോർട്ടുകൾ വന്നിരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോഴുള്ള വാർത്തകൾ.

സീസറിന്റെ മണ്ണിൽ, ക്ലിയോപാട്ര- മാർക്ക് ആന്റണി പ്രണയ ജോഡികളുടെ ഓർമ്മകളുമായി ഇറ്റലിയിലെ മണ്ണിലാവും  ഇരുവരും താലിചാർത്തുകയെന്നും സൂചനയുണ്ട്. എന്നാൽ ആരാധകർക്കുവേണ്ടി ബംഗളൂരുവിൽ വെച്ചും വിവാഹത്തിന്റെ പരുപാടികളുണ്ടാവുമെന്നും താരങ്ങളോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.