റൊണാൾഡോ, സ്വാരസ്, കോസ്റ്റ ….ഇവരാണ് മായാജാലം കാണിച്ച ആ മൂന്ന് ഹീറോസ്..

June 21, 2018

 

ഇന്നലെ നടന്ന ലോകകപ്പ്  ഫുട്ബോൾ  മത്സരത്തിൽ  മികച്ച ഗോളുകൾ സമ്മാനിച്ച് സ്വന്തം ടീമുകൾക്ക് വിജയം നേടിക്കൊടുത്ത താരങ്ങളാണ്റൊണാൾഡോ, സ്വാരസ്, കോസ്റ്റ. ഇന്നലെ നടന്ന മൂന്നു മൽസരങ്ങൾക്കും മറ്റൊരു പ്രത്യേകതയുണ്ട്. എല്ലാ കളികളിലെയും ജയങ്ങൾ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു. പോർച്ചുഗൽ, സ്പെയിൻ, യുറഗ്വായ് ടീമുകൾ വിജയക്കൊടി പാറിപ്പിച്ചപ്പോൾ മൊറോക്കോ, സൗദി അറേബ്യ, ഇറാൻ എന്നിവരാണ് എതിരാളികളോട് പൊരുതി തോറ്റത്.

പോർച്ചുഗൽ-മൊറോക്കോ..

ആരാധകരെ ആവേശത്തിലാക്കിയാണ് പോർച്ചുഗൽ മൊറോക്കോ കളി  തുടങ്ങിയത്, പൊരുതിക്കളിച്ച
മൊറോക്കോയെ നാലാം മിനിറ്റിൽ റൊണാൾഡോ നേടിയ ഹെഡർ ഗോളിലാണ്  പോർച്ചുഗൽ മറികടന്നത്(1–0). ഗോളിന് ശേഷം മുന്നേറ്റങ്ങളുമായി മൊറോക്കോ ആഞ്ഞു പൊരുതിയെങ്കിലും പോർച്ചുഗൽ വളരെ ശക്തമായി പിടിച്ചുനിൽക്കുകയായിരുന്നു.

സ്‌പെയിൻ-ഇറാൻ..
54–ാം മിനിറ്റിലെ  ഡീഗോ കോസ്റ്റയുടെ  ഒരൊറ്റ  ഗോളിലൂടെ  ലോകകപ്പ് മത്സരത്തിലെ സ്‌പെയിനിന്റെ ആദ്യ വിജയത്തിന് തുടക്കമായത്. 64 –ാം മിനിറ്റിൽ ഗോൾ മടക്കി നല്കാൻ ഇറാൻ ശ്രമം നടത്തിയെങ്കിലും അത് പാഴായി.

 

യുറഗ്വായ്-സൗദി..

23–ാം മിനിറ്റിലെ  കോർണർകിക്കിൽനിന്ന് വിരിഞ്ഞ ഗോളിലാണ്  സ്വാരസ്, യുറഗ്വായ്ക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിലുടനീളം വീറോടെ പൊരുതിയ സൗദിക്ക് പക്ഷെ വിജയം കാണാതെ ലോകകപ്പിൽ നിന്ന് പിന്മാറേണ്ടിവന്നു.