ആദ്യ വെടി പൊട്ടിച്ച് മൊറോക്കോ.. തിരിച്ചടിച്ച് സ്പെയിൻ ; സ്കോർ സ്പെയിൻ 1 മൊറോക്കോ 1

June 26, 2018

ഗോൾ അടിച്ചും തിരിച്ചടിച്ചും സ്പെയിൻ-മൊറോക്കോ മത്സരം. ഖാലിബ് ബുതൈബ് നേടിയ ഗോളിൽ മൊറോക്കോയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത് . മത്സരം ആരംഭിച്ച് 14ാം മിനുട്ടിലാണ് സ്പെയിനിനെ ഞെട്ടിച്ചുകൊണ്ട് മൊറോക്കോ വല കുലുക്കിയത്.സ്പെയിൻ പ്രതിരോധ താരങ്ങൾ വരുത്തിയ പിഴവ് മുതലെടുത്ത ഖാലിബ് ബുതൈബ് ഗോളി ഡി ഗിയയെ കാഴ്ചക്കാരനാക്കി വല കുലുക്കുകയായിരുന്നു.

അപ്രതീക്ഷിതമായി വഴങ്ങിയ ഗോളിൽ പതറാതെ മുന്നേറിയ സ്പെയിൻ അഞ്ചു മിനിട്ടുകൾക്ക് ശേഷം ഇസ്കോയിലൂടെ സമനില ഗോൾ നേടി.മധ്യനിര താരം ഇനിയേസ്റ്റ നൽകിയ പാസ് സ്വീകരിച്ച ഇസ്കോ പെനാൽറ്റിബോക്സിൽ നിന്നും വലയിലേക്ക് നിറയൊഴിക്കുകയായിരുന്നു.