യുവ നടിയുടെ വാഹനം അപകടത്തിൽപ്പെട്ടു; രക്ഷപെട്ടത് തലനാരിഴക്ക്

‘ഒരു മെക്സിക്കൻ അപാരത’ എന്ന ടൊവിനോ തോമസ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ യുവനടി മേഘ്ന മാത്യു സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. നടി രക്ഷപെട്ടത് തലനാരിഴയ്ക്ക്. മുളന്തുരുത്തി ടെലിഫോൺ എക്സ്ചേഞ്ചിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. നടി സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലകീഴായി മറിഞ്ഞ വാഹനത്തിൽ ഏകദേശം ഒന്നര മണിക്കൂറോളം കുടുങ്ങിക്കിടന്ന ശേഷമാണ് മേഘ്ന അത്ഭുതകരമായി രക്ഷപെട്ടത്.
അപകടത്തിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച നടിക്ക് നിസാര പരിക്കുകൾ മാത്രമേ ഉള്ളുവെന്നാണ് ബന്ധുക്കൾ അറിയിച്ചത്. മെക്സിക്കൻ അപരാതയ്ക്ക് ശേഷം മലയാള സിനിമയിൽ സാന്നിധ്യം ഉറപ്പിച്ച് താരത്തിന്റെ അടുത്ത ചിത്രം മോഹൻ ലാൽ നായകനായി എത്തുന്ന ‘നീരാളി’യാണ്. ചിത്രം അടുത്ത മാസം തിയേറ്ററുകളിൽ എത്തും.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!