ആരാധകരെ പേടിപ്പിക്കാൻ ആ കന്യാസ്ത്രീ എത്തുന്നു; ‘ദ നൺ’ ട്രെയ്‌ലർ കാണാം…

June 18, 2018

കോൺജുറിങ് സീരിസിലെ പുതിയ ചിത്രം ‘ദ നൺ’ സിനിമയുടെ രണ്ടാമത്തെ ട്രെയ്‌ലർ പുറത്തിറങ്ങി.  കോൺജുറിങ് സീരിസിലെ അഞ്ചാമത്തെ ചിത്രമായ ‘ദ നൺ’ 2018 ലെ ഹൊറർ ചിത്രങ്ങളിൽ ഏറ്റവുമധികം പേടിപ്പിക്കുന്ന സിനിമകളിൽ ഒന്നായിരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.

റൊമാനിയയിലെ കൊട്ടാരങ്ങളില്‍ ചിത്രീകരിച്ച സിനിമ അടുത്തമാസം പുറത്തിറങ്ങും. ശവപ്പെട്ടിയില്‍ അകപ്പെട്ടുപോകുന്ന രംഗത്തോടെയാണ് ട്രെയിലറിന്റെ തുടക്കം. കൺജറിങ് 2 വിലെ  കന്യാസ്ത്രീയെ ആസ്പദമാക്കിയെടുക്കുന്ന ആദ്യ മുഴുനീള ചിത്രമാണ് ദ് നൺ. ദയവ് ചെയ്ത് കണ്ണടയ്ക്കാതെ ടീസർ മുഴുവനായി കാണണമെന്നാണ് അണിയറപ്രവർത്തകരുടെ പരസ്യം.ഭയം നിറച്ച ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം..

കോറിൻ ഹാൻഡി സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ഹൊറർ  ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിൽ നിരവധി താരനിരകൾ അണിനിരക്കുന്നുണ്ട്. കന്യാസ്ത്രീ മഠത്തിൽ കൊലചെയ്യപ്പെടുന്ന ഒരു കന്യാസ്ത്രീയുടെ മരണം അന്വേഷിക്കാൻ വരുന്ന കന്യാസ്ത്രീകളെയും വൈദികനെയും ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളാണ് ചിത്രത്തിന്റ പ്രമേയം. സെപ്റ്റംബർ 7-നായിരിക്കും ചിത്രം തിയേറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലർ കാണാം